പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്‍റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. ആഗസ്റ്റ് ഒന്നിനാണ് മൂന്നുപീടികയിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അഫ്സാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. സംഭവത്തെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് അമലിനെ റിമാൻഡ് ചെയ്തു.