വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾക്ക് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. മനിശേരി സ്വദേശി സുബിതയ്ക്കാണ് വെട്ടേറ്റത്. കൈകളിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കോടതിക്ക് സമീപമായിരുന്നു ആക്രമണം. സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.