ശബരിമല അയ്യപ്പന്റെ വാസസ്ഥലമായിരുന്ന പന്തളത്തു നിന്നും കാണാന്‍ കഴിയുന്ന വിധം പത്തനംതിട്ട നഗര മധ്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പം സ്ഥാപിക്കും. ശ്രീരാമനും സീത ദേവിയും തങ്ങിയെന്ന് വിശ്വസിക്കുന്ന പവിത്രമായ സ്ഥലമാണ് സമുദ്ര നിരപ്പില്‍ നിന്നും 400 അടി ഉയരത്തിലുള്ള ചുട്ടിപ്പാറ. ഇവിടെയാണ് ശില്‍പം നിര്‍മിക്കുക. സീത ദേവി കുളിക്കാനുപയോഗിച്ചെന്നു കരുതുന്ന വേനലില്‍ വറ്റാത്ത കുളം പാറമുകളില്‍ ഇപ്പോഴുമുണ്ട്. 133 അടിയുള്ള അയ്യപ്പന്റെ യോഗീ ഭാവത്തിലുള്ള ശില്‍പ്പം നിര്‍മ്മിക്കുന്നത് ചുട്ടിപ്പാറ മഹാദേവ ക്ഷേത്രം ട്രസ്റ്റ് ആണ്.