ഇറാന്‍ സ്വദേശിയായ 94കാരന്‍ അമു ഹാജിയാണ് മരിച്ചത്. ഇദ്ദേഹം കുളിച്ചിട്ട് പതിറ്റാണ്ടുകളായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇറാനിലെ ഫാര്‍സിന്റെ ദക്ഷിണ പ്രവിശ്യയിലെ ദേജ്ഗാഹ് ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. അവിവാഹിതനായ അമു ഹാജി കൈ കഴുകിയിട്ട് തന്നെ 50 വര്‍ഷം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രോഗബാധിതനാകും എന്ന ഭയത്താലാണ് ഇദ്ദേഹം പതിറ്റാണ്ടുകളായി കുളിക്കാതിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് അമു ഹാജിയെ കുളിപ്പിക്കാന്‍ ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് മുന്‍കൈയെടുത്തത് വാര്‍ത്തയായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 2013ല്‍ ഡോക്യുമെന്ററി ചിത്രീകരിച്ചിരുന്നു.