പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്‍റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു സഹോദരനേയും പാമ്പ് കടിച്ചു. ഉത്തര്‍ പ്രദേശിലെ ബൽറാംപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാമ്പ്കടിയേറ്റ് മരിച്ച യുവാവിന്‍റെ അന്തിമസംസ്കാര ചടങ്ങുകള്‍ നടത്തി വിശ്രമിക്കുന്നതിനിടെയാണ് സഹോദരനേയും പാമ്പ് കടിക്കുന്നത്.