Health

ട്രെയിനിൽനിന്ന് തെറിച്ചുവീണ് മരണത്തോട് മല്ലടിച്ചു കിടന്ന യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി

Published

on

കാഞ്ഞങ്ങാട് പള്ളിക്കര റെയിൽവെ സ്റ്റേഷനിൽ ഇരുപാളങ്ങൾക്കുമിടയിലുള്ള ഭാഗത്താണ് യുവാവിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഒമ്പതിന് ശേഷം എറണാകുളം- പൂനെ എക്സ്പ്രസ് വടക്കോട്ട് കടന്ന് പോയതിന് പിന്നാലെയാണ് യുവാവിനെ പാളത്തിനരികിൽ കണ്ടത്. ഈ ട്രെയിനിൽനിന്ന് തെറിച്ചുവീണതാകാമെന്നാണ് കരുതുന്നത്.തലയ്ക്കുൾപ്പടേ പരുക്കുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ ചേർന്ന് ആദ്യം കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version