Malayalam news

യുവാവിന്റെ കൈപ്പത്തി അറ്റുപോയി

Published

on

പിതാവിനു നേരെ ബന്ധു വീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി.പ്രതി ഒളിവില്‍.ചെറുതുരുത്തി വട്ടപ്പറമ്പില്‍ ബംഗ്ലാവ് വീട്ടില്‍ നിബിന്റെ (22) വലതുകൈപ്പത്തിയാണ് അറ്റുപോയത്.
മതില്‍ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമായത്. പ്രതി കൃഷ്ണകുമാര്‍ ഒളിവിലാണ്. നിബിന്റെ ചെറിയച്ഛന്റെ മകനാണ് പ്രതി. ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ നിബിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version