Local

യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ചെന്ന പരാതിയില്‍ ; ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

Published

on

കുന്നംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കെട്ടിയിട്ടു പീഡിപ്പിച്ചതായി പരാതി. പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന, ചെമ്മന്‍തിട്ട സ്വദേശികളായ 31 കാരനും 47 കാരനുമാണ് അറസ്റ്റിലായത്. ക്രൂര കൃത്യത്തിനു ശേഷം പ്രതികള്‍ ഒളുവിലായിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍
അറിയിച്ചു. പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് പെന്‍ഡ്രൈവിലേക്ക് മാറ്റുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ പക്കല്‍ നിന്നും പെന്‍ഡ്രൈവ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version