ആർപ്പൂക്കരയിൽ വഴിയാത്രക്കാരിയ്ക്കെതിരെ അതിക്രമം നടത്തിയ യുവാവ് പിടിയിൽ. വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ചതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കല്ലറ കിഴക്കേനീരൊഴുക്കിൽ വീട്ടിൽ അഭിജിത്ത് കുമാറിനെയാണ് (25) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.അതേസമയം റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ പുറകെ സ്കൂട്ടറിൽ പിന്നാലെയെത്തി. തുടർന്ന് യുവതിയുടെ അടുത്തെത്തി കയറിപ്പിടിക്കുകയായിരുന്നു. ഇതിനു പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.യുവതിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ ഇൻസ്പെക്ടർ കെ. ഷിജി, എസ്.ഐ വി. വിദ്യ, മാര്ട്ടിന് അലക്സ്, അരവിന്ദ്കുമാർ, എ.എസ്.ഐ സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.