വടക്കാഞ്ചേരി ഇരട്ടക്കുളങ്ങര പുഴമ്പള്ളത്ത് വീട്ടിൽ വാസുവിൻ്റെ മകൻ 40 വയസ്സുള്ള വിനേഷാണ് കഴിഞ്ഞ ദിവസം രാത്രി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് അയൽവാസിയുടെ വസതിയിൽ പാമ്പിനെ കണ്ടത് . തുടർന്ന് മലമ്പാമ്പാണെന്നു കരുതി വനപാലകർക്ക് കൈമാറുന്നതിനു വേണ്ടി പാമ്പിനെ പിടിച്ച് ചാക്കിലാക്കുമ്പോൾ അബദ്ധത്തിൽ ഉഗ്രവിഷമുള്ള അണലി വിഭാഗത്തിൽ ഉൾപ്പെടുന്ന പാമ്പിൻ്റെ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും, കഴിഞ്ഞ ദിവസം രാത്രി മരണം സംഭവിക്കുകയുമായിരുന്നു. വിനേഷ് അവിവാഹിതനാണ്. അമ്മ ജയന്തി,