പാലക്കാട് പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും മോഷണം. ഒരാഴ്ചക്കിടെ ടൗണിലെ ആറിടങ്ങളിൽ മോഷണം നടന്നു. കഴിഞ്ഞ അഞ്ചിന് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ആളുടെ ബൈക്ക് മോഷണം പോയി.ബൈക്ക് മോഷ്ടിച്ചവരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. ഇവരെക്കുറിച്ച് അറിയുന്നവർ പട്ടാമ്പി പൊലീസിൽ വിവരം അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.