തെക്കുംകര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് വിരോലിപാടം, ഒമ്പതാം വാർഡ് പഴയന്നുപാടം എന്നി വാർഡുകളിലായി സ്ഥിതി ചെയ്യുന്ന മേലില്ലതു നെല്ലിക്കുന്നേൽ തോമസ്സിന്റെ പറമ്പിലാണ് ഇന്ന് പുലർച്ചെ കാട്ടാന ഇറങ്ങിയത്. പറമ്പിൽ നിന്നിരുന്ന വാഴയും ചെറു മരങ്ങളും കാട്ടാന നശിപ്പിച്ചു. റബർ മരങ്ങളുടെ ചില്ലകളും ഓടിച്ചു. കാട്ടാനശല്യം രൂക്ഷമായതോടെ വാഴാനി മേഖലയിലെ ആദിവാസി കുടുംബങ്ങൾ ഏറെ ദുരിതത്തിലാണ്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലങ്ങളിൽ വൈദ്യതി വേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം ഉടൻ നടപ്പിലാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. വാഴാനി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള വനംവകുപ്പ് ജീവനക്കാർ സ്ഥലം സന്ദർശിച്ചു.