അമ്പലപ്പാട് യു.പി സ്കൂളിൽ നടന്ന ചടങ്ങ് വടക്കാഞ്ചേരി ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ശ്രീജ ഉദ്ഘാടനം ചെയ്യ്തു. പത്താം വാർഡ് അംഗം പി ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു കൃഷ്ണൻ , തെക്കുംകര പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ അജിത സുനിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. കോവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ആശാവർക്കർ ഷാൻറ്റി സെബാസ്റ്റിയനെ ചടങ്ങിൽ ആദരിച്ചു. എ ഡി എസ് സെക്രട്ടറി വനജ ദിവാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി ഡി എസ് ചെയർപേഴ്സൺ പ്രീത ബാബു സ്വാഗതവും, എ ഡി എസ് വൈസ് ചെയർപേഴ്സൺ സുജനി മനോജ് നന്ദിയും പറഞ്ഞു