വളർന്നു വരുന്ന തലമുറ സാമൂഹിക പ്രതിബദ്ധതയോട് കൂടി ജീവിക്കണമെന്ന്
റിഷി പൽപ്പു. ഡോക്ടർ പൽപ്പു ഫൗണ്ടേഷൻ നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്തിലെ SSLC പരീക്ഷയിൽ ഫുൾ A+ നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ആദരണീയം 2022 ന്റെ ഉദ്ഘാടനം തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി .വി സുനിൽകുമാർ നിർവഹിച്ചു .
വാർഡ് മെമ്പർ സുനിൽ കുമാർ , സീമാ പ്രദീപ്, സുരേഷ് കല്യാണി എന്നിവർ സംസാരിച്ചു