തെക്കുംകര പഞ്ചായത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ നാഴികക്കല്ലായി പാറമടയിൽ നിന്ന് കുടിവെള്ളമെത്തിക്കുന്ന പത്താഴക്കുണ്ട് – വട്ടായി കുടിവെള്ള പദ്ധതി. കുടിവെള്ള ക്ഷാമം രൂക്ഷമായ തെക്കുംകര പഞ്ചായത്തിലെ മലയോര മേഖലയായ വട്ടായി, പറമ്പായ്, കുത്തുപാറ, കല്ലംപാറ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനാണ് തെക്കുംകര പഞ്ചായത്ത് മുൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു ക്രിയാത്മകമായ പദ്ധതി ആവിഷ്കരിച്ചത്. (വീഡിയോ സ്റ്റോറി)