News

ലോകകപ്പ് മുൻനിർത്തി നവംബർ ഒന്നു മുതൽ ഖത്തറിലേക്കു സന്ദർശക വിസ ഇല്ല

Published

on

ഫിഫ ലോകകപ്പ് മുൻനിർത്തി നവംബർ ഒന്നു മുതൽ ഖത്തറിലേക്കുള്ള സന്ദർശക വീസകൾ താൽക്കാലികമായി നിർത്തി വയ്ക്കും.നവംബർ ഒന്നു മുതൽ ഹയാ കാർഡ് ഉടമകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വാർത്ത സമ്മേളനത്തിൽ വിശദമാക്കി. ലോകകപ്പ് സമയത്തു രാജ്യത്തേക്കുള്ള എൻട്രി, എക്സിറ്റ് നടപടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഡിസംബർ 23 മുതലേ സന്ദർശക വീസകൾ പുനരാരംഭിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.അതേ സമയം ഖത്തർ പൗരന്മാർ, പ്രവാസി താമസക്കാർ, ഖത്തർ ഐഡി കാർഡ് ഉള്ള ജിസിസി പൗരന്മാർ, പേഴ്‌സണൽ റിക്രൂട്ട്മെന്റ് വീസകൾ, തൊഴിൽ വീസകൾ എന്നിവക്കും മനുഷ്യത്വ പരമായ കേസുകളിലും രാജ്യത്തേക്കു പ്രവേശനം അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version