ഹൈദരാബാദില്‍ നിന്ന് വൈകിട്ട് നാലരയ്ക്കാണ് ഇന്ത്യന്‍ ടീം എത്തുന്നത്. ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്ക ടീം ഇന്ന് പരിശീലനത്തിന് ഇറങ്ങും. ബുധനാഴ്ചയാണ് മല്‍സരം.രോഹിത് ശര്‍മയുടെ നേതൃത്വത്തിലെത്തുന്ന ഇന്ത്യന്‍ ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഇന്ന് കോവളത്തെ ഹോട്ടലിലാണ് താമസം. ഇന്ന് പരിശീലനത്തിന് ഇറങ്ങില്ല ദക്ഷിണാഫ്രിക്കന്‍ ടീം ഇന്നലെത്തന്നെ തലസ്ഥാനത്തെത്തിയിരുന്നു. വൈകന്നേരം പരിശീലനത്തിനിറങ്ങുമെന്ന് അറിയിച്ചിരുന്നവെങ്കിലും ഇന്നത്തേയ്ക്ക് മാറ്റി.നാലുമുതല്‍ എട്ടുവരെയാണ് ദക്ഷിണാഫ്രിക്കയുടെ പരിശീലനം. വൈകുന്നേരം 4.30 ടീം പ്രതിനിധി മാധ്യമങ്ങളെ കാണാം. നാളെ വൈകുന്നേരം അഞ്ചുമുതല്‍ എട്ടുവരെയാണ് ടീം ഇന്ത്യയുടെ പരിശീലനം. മത്സരത്തിന് മുന്നോടിയായുള്ള പ്രസ്മീറ്റും നാളെയാണ്. ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും വൈകിട്ട് 4.30ന് ഇന്ത്യന്‍ ക്യാപ്റ്റനും മാധ്യമങ്ങളെകാണും .മത്സരത്തിന്റെ 73 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഇതിനോടകം 23000 ടിക്കറ്റുകള്‍ വിറ്റു.5200 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. 1500 രൂപയാണ് ഏറ്റവുംമുകളിലത്തെ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ തിരച്ചറിയല്‍ രേഖ കൂടി കാണിക്കണം. ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് മൂന്ന് ടിക്കറ്റുകള്‍ എടുക്കാം. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.