പുത്തൂരിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോയി. മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്ന് രാവിലെയാണ് ശക്തമായ കാറ്റുണ്ടായത്. അതിരപ്പിള്ളി തുമ്പൂർമുഴിയിൽ മുളംകൂട്ടം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി മേഖലയിൽ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു, വൈദ്യതി ലൈനുകൾക്കും നാശം ഉണ്ടായിട്ടുണ്ട്, നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തടസപ്പെട്ടു. ചേലക്കരയിലും കാറ്റിൽ നിരവധി പ്രദേശങ്ങളിൽ നാശനഷ്ടം ഉണ്ടായിട്ടിട്ടുണ്ട്. ചേലക്കര കുറുമല കളത്തും പടിക്കൽ ദിനിൽ കുമാറിൻ്റെ വീടിനു മുകളിലേക്ക് തെക്ക് മരം കടപുഴകി വീണു. വീടിൻ്റെ മുൻപിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിനും കേടുപാടുകൾ സംഭവിച്ചു.