. ആലപ്പുഴ സ്വദേശി അജി, തിരുവല്ല സ്വദേശികളായ ശ്രീജിത്ത്, ജിബിൻ എന്നിവർ കസ്റ്റഡിയിൽ. പരുക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്തനാവുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ പ്ലാറ്റ്ഫോമിലുണ്ടായ യാത്രക്കാരെ അസഭ്യം പറയുകയും ഇത് ചോദ്യംചെയ്ത സ്റ്റേഷൻ മാസ്റ്ററെ ആക്രമിക്കാൻ മുതിരുകയും ചെയ്തു.സംഭവം അറിഞ്ഞെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്ത റാവുവിനെ കല്ലുകൊണ്ട് പ്രതികൾ തലയ്ക്കിടിക്കുകയായിരുന്നു. പരുക്കേറ്റ ശാന്ത റാവുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളുടെ പേരിൽ വധശ്രമമുൾപ്പെടെ പല കേസുകളുള്ളതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളെ കോട്ടയം ഗവൺമെൻ്റ് റെയിൽവേ പൊലീസിന് കൈമാറും.