വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ഇന്ന് പോലീസും സമരക്കാരും തമ്മിൽ സംഘർഷം ഉണ്ടായത്. പദ്ധതി പ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികൾ സമരക്കാർ തടയുകയും കല്ലെറിയുകയുമായിരുന്നു. തുടർന്ന് പോലീസ് സമരക്കാർക്ക് നേരെ ലാത്തി വീശി സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സ്ത്രീകളുള്‍പ്പെടെയുള്ളവർ റോഡിലിരുന്ന് പ്രതിഷേധിച്ചു. സമരം തുടങ്ങി 102 ദിവസത്തിനുശേഷമാണ് പദ്ധതിക്കായി ഇപ്പോൾ പാറയെത്തിക്കുന്നത്.