തിരുവില്വാമല ലക്കിടി റോഡിൽ അപകടം ഒരാൾക്ക് പരുക്ക്.തിരുവില്വാമല
അമ്പലം വഴി ഇറക്കത്തിലാണ് ഇന്ന് പുലർച്ചെ അപകടം നടന്നത്. മേഖലയിൽ വിതരണം ചെയ്യാനുള്ള കോഴിയുമായി വന്നിരുന്ന പിക്കപ്പ് വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വീട്ടുമതിലും, ഇലക്ട്രിക്ക് പോസ്റ്റും തകർന്നു. വാഹനത്തിന്‍റെ മുൻ ഭാഗവും ഭാഗികമായി തകർന്നിട്ടുണ്ട്.
അപകടത്തെ തുടർന്ന് മലവട്ടം മേഖലയിൽ വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ് . പരുക്കേറ്റ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.