സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബംപറിൽ തൃശ്ശൂർ ജില്ലയിൽ റെക്കോർഡ് വിൽപന. ഇതിനകം 35 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 8,79,200 ടിക്കറ്റുകളാണ് ജില്ലയിൽ ഇത്തവണ വിറ്റത്. തൃശൂർ – 5,56,400, ഗുരുവായൂർ– 1,40,800, ഇരിങ്ങാലക്കുട– 1,82,000 ടിക്കറ്റുകൾ എന്നിങ്ങനെയാണ് സബ് ഡിവിഷൻതല വിൽപന.കഴിഞ്ഞ വർഷം ആറ് ലക്ഷം ബംപർ ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും വിൽപനയിൽ കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടക്കുകയാണ് തൃശൂർ. ടിക്കറ്റ് എടുക്കുന്നതിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബംപർ ക്രമീകരിച്ചിരിക്കുന്നത്