കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്കാരം കലാമണ്ഡലം സരസ്വതിക്ക്. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളിലുള്ള പ്രാവീണ്യവും നൃത്താചാര്യയെന്ന നിലയിൽ അമ്പതുവർഷത്തോളമായി അരങ്ങിലും കളരിയിലും തെളിയിച്ച വൈദഗ്ധ്യവുമാണ് പുരസ്കാരത്തിനർഹയാക്കിയത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.കേരള സംഗീതനാടക അക്കാദമി അവാർഡ്, നൃത്തനാട്യ പുരസ്കാരം, കലാമണ്ഡലം പുരസ്കാരം, റോട്ടറി പ്രൊഫഷണൽ എക്സലൻസ് അവാർഡ്, കലാദർപ്പണം നാട്യശ്രീ പുരസ്കാരം എന്നിവക്ക് നേരത്തെ അർഹയായിട്ടുണ്ട്