Local

ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടർ

Published

on

ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കഴിഞ്ഞ രണ്ടു മണിക്കൂറിലെ മഴയുടെ തീവ്രതയും കണക്കിലെടുത്തും പറമ്പിക്കുളത്ത് നിന്ന് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് 8000 ക്യു സെക്സ് ആക്കിയതിനാലും ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് അറിയിപ്പ്. നിലവിൽ ചാലക്കുടി പുഴയിലെ വെള്ളത്തിന്‍റെ അളവ് 4.65 മീറ്റർ ആണ്. ഇത് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരും റവന്യു, പോലീസ്, പഞ്ചായത്ത്‌, ഫയർ ആൻഡ് റെസ്ക്യൂ എന്നിവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version