Local

ശബരിമല ദർശനം കഴിഞ്ഞു വന്നവർ അപകടത്തിൽപ്പെട്ടു

Published

on

പത്തനംതിട്ടയിൽ ശബരിമല ദർശനം കഴിഞ്ഞു വന്നവർ അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങവെ തീർഥാടകർ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരുമണിക്കാണ് സംഭവം.പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയില്‍ വച്ചാണ് അപകടമുണ്ടായത്. ഒരു കുട്ടിയടക്കം കാറിൽ ഉണ്ടായിരുന്ന ഏഴു പേർക്കും ലോറി ഡ്രൈവർക്കും പരിക്ക് ഏറ്റു. എല്ലാവരേയും പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി ഒരുമണിക്കാണ് സംഭവം നടന്നത്. അപകടത്തിൽ ഇന്നോവയുടെ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്നു. കുട്ടിയടക്കം കാറിൽ ഉണ്ടായിരുന്ന ഏഴു പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ‌വരുടെ നില ഗുരുതരമല്ലെന്നാണ് കിട്ടുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version