Kerala

ഓണാവധിക്ക് വീട് പൂട്ടി പോകുന്നവര്‍ പോലീസിന്‍റെ മൊബൈല്‍ ആപ്പില്‍ അറിയിക്കാം; മടങ്ങിവരുന്നത് വരെ പെട്രോളിംഗും അധികസുരക്ഷയും ഉറപ്പ്.

Published

on

ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ പോലീസിന്‍റെ മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ നല്‍കിയാല്‍ അധികസുരക്ഷ ഉറപ്പ്. മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ ഈ മേഖലകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. ഇത്തരം വീടുകള്‍ക്ക് സമീപം പോലീസിന്‍റെ സുരക്ഷയും പെട്രോളിങും ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കും.
മോഷണവും മറ്റും തടയുന്നതിന് വേണ്ടിയിട്ടാണ് പോലീസിന്‍റെ നടപടി. ‘പോല്‍ ആപ്’എന്ന കേരളാ പോലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം മോര്‍ സര്‍വ്വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് പെട്രോളിങും സുരക്ഷയും ക്രമീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കും. 2020 ല്‍ നിലവില്‍ വന്ന ഈ സംവിധാനം ഇതുവരെ 2945 പേര്‍ വിനിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 450 പേരാണ് വീടുപൂട്ടി യാത്രപോകുന്ന വിവരം പോലീസിനെ അറിയിച്ച് സുരക്ഷ ഉറപ്പാക്കിയത്. തിരുവനന്തപുരം ജില്ലയില്‍ 394 പേരും എറണാകുളം ജില്ലയില്‍ 285 പേരും ഈ സംവിധാനം വിനിയോഗിച്ചിട്ടുളളതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version