ചെന്നൈക്ക് സമീപം അരക്കോണം നമ്മിലിയിൽ ക്ഷേത്രോൽസവത്തിനിടെ ക്രെയിൻ തകർന്ന് വീണ് മൂന്നു മരണം. എട്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. നമ്മിലി കിൽവീദി ദ്രൗപതി അമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനിൽ ഉയർത്തി തെരുവിലൂടെ പ്രദക്ഷിണം ചെയ്യുന്നതിനിടെ ക്രെയിൻ തകർന്ന് 20 അടി ഉയരത്തിൽ നിന്ന് ആളുകൾ താഴേക്ക് പതിക്കുകയായിരുന്നു.ഗ്രാമവാസികളായ മുത്തു കുമാരൻ , ഭൂപാലൻ, ജ്യോതി ബാബു എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ അരക്കോണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.