ഏഴ് പേർ ആശുപത്രിയിലാണ്. ബീഹാറിലെ ഭോപ്പട്പൂരിലാണ് സംഭവം. മധ്യനിരോധനമുള്ള സംസ്ഥാനമാണ് ബീഹാർ. മദ്യം കഴിച്ച് അവശനിലയിലായ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്ന് പേർ മരണപ്പെട്ടു.ഞായറാഴ്ചയായിരുന്നു സംഭവം. രാത്രി ഏഴ് മണിയോടെ വയറുവേദനയും ഛർദ്ദിയും കൊണ്ട് അവശരായ നിലയിൽ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാൾ എത്തിയപ്പോൾ തന്നെ മരണപ്പെട്ടു. ആരോഗ്യനില വഷളായ രണ്ട് പേരെ പാറ്റ്ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബീഹാറിൽ മദ്യവില്പനയും ഉപഭോഗവും 2016 ഏപ്രിൽ മുതൽ നിരോധിച്ചിരിക്കുകയാണ്.