Malayalam news

ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.

Published

on

ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ (62) ഭാര്യ മിനി (53) മകൻ ആദർശ് (18) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രി ഇവരെ അന്വേഷിച്ചെത്തിയ ആൾ കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സമീപം താമസിക്കുന്ന ബന്ധുക്കൾ എത്തി പിൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് സംഭവം കണ്ടത്. ആദർശിനെ ഹാളിലും മോഹനനെയും മിനിയെയും കിടപ്പുമുറികളിലെ ഫാനിലുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Trending

Exit mobile version