തമിഴ്നാട് ധർമപുരിയിൽ ഷോക്കേറ്റ് മൂന്നു പേർ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇല്യാസ് (60), ഗോപി (23), പച്ചിയപ്പൻ (45) എന്നിവരാണ് മരിച്ചത്. ധർമപുരി മുനിസിപ്പാലിറ്റി ഓഫീസിന് എതിർവശത്തുള്ള വീടിന്റെ ഒന്നാം നിലയിലാണ് ഇലിയാസ് താമസിച്ചിരുന്നത്.പാച്ചിയപ്പന്റേതായിരുന്നു വീട്. വാടകക്കാരനായിരുന്ന ഇലിയാസ് വീട് ഒഴിയുകയായിരുന്നു. മൂവർക്കും വൈദ്യുതാഘാതമേറ്റു. ഇല്യാസും ഗോപിയും സംഭവസ്ഥലത്തും പച്ചയപ്പൻ ടൗണിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.ഒന്നാം നിലയിൽ നിന്ന് താഴേക്ക് ഇരുമ്പ് അലമാര ഇറക്കുന്നതിനിടെ വൈദ്യുതലൈനിൽ തട്ടി അപകടമുണ്ടാവുകയായിരുന്നു.