കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം.
മുള്ളൂർക്കര ഭാഗത്തു നിന്നും വരവൂർ ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അപകടത്തിൽ പരുക്കേറ്റ ഇരുനിലംകോട് സ്വദേശികളായ 49 വയസ്സുള്ള സുധീർ, 45 വയസ്സുള്ള പ്രദീപ്, മുള്ളൂർക്കര സ്വദേശി ചീരൻ വീട്ടിൽ 45 വയസ്സുള്ള അനിൽ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.