ജമ്മു കശ്മീരിലെ കുപ്വാരയിലെ മലയിടുക്കില്‍ വീണ് മൂന്ന് സൈനികര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ഒരു സൈനിക ഉദ്യോഗസ്ഥനാണ്. കുപ്വാരയിലെ മച്ചല്‍ സെക്ടറില്‍ പതിവ് ഓപ്പറേഷനിടയിലാണ് അപകടമുണ്ടായത്. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും (ജെസിഒ) മറ്റ് രണ്ട് സൈനികരും സഞ്ചരിച്ചിരുന്ന വാഹനം മഞ്ഞുമൂടിയ ട്രാക്കില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് സൈനികരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.