Local

ഓണക്കാലത്ത് കേരളത്തിലേക്ക് മൂന്ന് പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും

Published

on

ഓണക്കാലത്ത് കേരളത്തിലേക്ക് മൂന്ന് പ്രത്യേക തീവണ്ടികൾ…. മൈസൂരുവിൽനിന്ന് ബെംഗളൂരുവഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയിൽനിന്ന് കൊല്ലത്തേക്കും ഹൈദരാബാദിൽനിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക സർവീസ്. മൈസൂർ-തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് 12.15-ന് പുറപ്പെടും. 2.05-ന് കെ.എസ്.ആർ. ബെംഗളൂരുവിലും 7.25-ന് സേലത്തും പിറ്റേന്നുരാവിലെ 7.30-ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെട്ട് പിറ്റേന്നുരാവിലെ 11.15-ന് മൈസൂരുവിലെത്തും.യശ്വന്ത്പുർ-കൊല്ലം വണ്ടി(06501) സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 4.30-ന് കൊല്ലത്തെത്തും. തിരിച്ച് സെപ്റ്റംബർ എട്ടിന് രാവിലെ 6.10-ന് പുറപ്പെട്ട് രാത്രി 10 മണിക്ക് യശ്വന്ത്പുരിലെത്തും.ഹൈദരാബാദ്-തിരുവനന്തപുരം വണ്ടി (07119)സെപ്റ്റംബർ അഞ്ചിന് വൈകീട്ട് 6.15-ന് ഹൈദരാബാദിൽനിന്ന് പുറപ്പെട്ട് പിറ്റേന്നുരാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. തിരിച്ച് സെപ്റ്റംബർ 10-ന് രാത്രി 10 മണിക്ക് പുറപ്പെട്ട് സെപ്റ്റംബർ 12-ന് പുലർച്ചെ മൂന്നുമണിക്ക് ഹൈദരാബാദിലെത്തും. ഈ വണ്ടികളിൽ തത്കാൽ നിരക്കാണ് ഈടാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version