മാങ്കുളം വലിയ പാറക്കുട്ടി പുഴയിൽ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ അർജുൻ, റിച്ചാർഡ്, ജോയൽ എന്നിവരാണു മരിച്ചത്. 8,9 ക്ലാസുകളിലെ 30 വിദ്യാർഥികളുമായി സ്കൂളിൽനിന്നു മാങ്കുളത്ത് വിനോദസഞ്ചാരത്തിന് എത്തിയപ്പോഴായിരുന്നു അപകടം