രാജ്യസഭ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കനായിഡുവിനാണ് മാണിക് സാഹ രാജി സമർപ്പിച്ചത്. ഇതോടെ രാജ്യസഭയിൽ ഒരു സീറ്റ് കൂടി ഒഴിവ് വന്നു. ത്രിപുരയിൽ പാർട്ടിയിലെ ഭിന്നതയെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് കുമാർ ദേവിന് നേരത്തെ സ്ഥാനമൊഴിയേണ്ടിവന്നിരുന്നു . തുടർന്നാണ് രാജ്യസഭ എം.പിയായിരുന്ന മാണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത് . നിയമസഭാ അംഗം അല്ലാത്ത മാണിക് സാഹ കഴിഞ്ഞ മാസം ടൗൺ ബർദോവാലി മണ്ഡലത്തിൽ നിന്നും 6,104 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിന്നു . ഈ പശ്ചാത്തലത്തിലാണ് രാജ്യസഭ എം.പി സ്ഥാനം മാണിക് സാഹ ഒഴിഞ്ഞത്. നിലവിൽ ത്രിപുരയിലെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയാണ് 69 കാരനായ മാണിക് സാഹ.