50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമാണ് പിടികൂടിയത്. മദ്യം കടത്തിയ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടു യുവാക്കളെയും പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ പ്രത്യേക പോലീസ് സംഘവും വാടാനപ്പിളളി പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മദ്യക്കടത്ത് പിടികൂടിയത്. വിവിധ ബ്രാണ്ടുകളിലുള്ള 3600 ലിറ്റർ അനധികൃത വിദേശമദ്യം വാഹനം സഹിതം
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ചേറ്റുവയിൽ നിന്നും രണ്ടു പേരെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആറ്റിൻകുഴി കൃഷ്ണ പ്രകാശ്, കൊല്ലം കല്ലുവാതുക്കൽ നടക്കൽ സ്വദേശി സജി എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് പോലീസ് നടത്തിയ വലിയ അനധികൃത വിദേശമദ്യ വേട്ടകളിൽ ഒന്നാണിത്. 3600 ലിറ്റർ മദ്യമാണ് പോലീസ് പിടികൂടിയത്. ഓണം സീസണിൽ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്പനക്ക് വേണ്ടി കൊണ്ടുവന്നിരുന്നതെന്നാണ് ഈ മദ്യമെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.
ഇതിന്‍റെ ഉറവിടത്തെക്കുറിച്ചും സാമ്പത്തിക സഹായം നൽകുന്നവരെ കുറിച്ചും,പ്രതിയിൽ നിന്നും മദ്യം വാങ്ങി വിൽക്കുന്നവരെയും കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.