ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണകോയിനുകൾ തട്ടിയെടുക്കുന്ന നിരവധി കേസുകളിലെ പ്രതി കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയിൽ വീട്ടിൽ റാഹിൽ (28) ആണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. പ്രശസ്തമായ ജ്വല്ലറികളിലേക്ക് ഫോണിൽ വിളിച്ച് വലിയ കമ്പനിയുടെ എംഡി യാണെന്ന് സ്വയം പരിചയപ്പെടുത്തി കമ്പനിയുടെ ജീവനക്കാർക്ക് സമ്മാനമായി കൊടുക്കുവാനാണെന്ന് ആവശ്യപെട്ട് ഒരു പവൻ വീതം തൂക്കം വരുന്ന സ്വർണ്ണ കോയിനുകൾ ഓർഡർ ചെയ്യുകയും അവിടുത്തെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തിക്കുവാനും പറയുന്നു. ഓർഡർ പ്രകാരം ജ്വല്ലറിയിൽനിന്ന് സ്വർണ്ണകോയിനുകളുമായി ഹോട്ടലിലെത്തുന്ന ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് കോയിനുകൾ തട്ടിയെടുത്തു മുങ്ങുകയായിരുന്നു ഇയാളുടെ രീതി. ഇക്കഴിഞ്ഞ നവംബർ ഏഴാം തിയ്യതി തൃശ്ശൂർ നഗരത്തിലെ ഒരു ജ്വല്ലറിയിലേക്ക് തൃശ്ശൂരിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും, വലിയ കമ്പനിയുടെ എംഡി യാണെന്നും പരിചയപ്പെടുത്തി ഒരു പവൻ വീതം തൂക്കം വരുന്ന ഏഴ് സ്വർണ്ണ കോയിനുകൾ ഓർഡർ ചെയ്യുകയും ഹോട്ടലിലേക്ക് എത്തിക്കുവാനും പറഞ്ഞു. ഹോട്ടലിലേക്ക് ഓർഡർ പ്രകാരം ജ്വല്ലറിയിൽ നിന്ന് സ്വർണ്ണകോയിനുകളുമായി എത്തിയ ജ്വല്ലറി ജീവനക്കാരെ ഹോട്ടലിൽ ലോബിയിലിരുത്തി എംഡിയുടെ പിഎ ആണെന്ന് പറഞ്ഞ് പരിചയപ്പെടുകയും, എംഡി റൂമിൽ ഉണ്ടെന്നും വിശ്വസിപ്പിച്ച് എംഡി യുടെ കയ്യിൽ നിന്ന് പണം വാങ്ങി കൊണ്ടുവരാമെന്ന് പറഞ്ഞ് സ്വർണ്ണകോയിനുകളുമായി ലിഫ്റ്റിൽ കയറിപ്പോയ പ്രതി തിരികെ വരാത്തതിനെ തുടർന്ന് തട്ടിപ്പിനിരയായ ജ്വല്ലറി ജീവനക്കാർ തൃശ്ശൂർ ഈസ്റ്റ് പേലീസിൽ എത്തി പരാതി നൽകുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയുമായിരുന്നു. തൃശ്ശൂര്‍ മുല്ലശേരി പേനകം സ്വദേശി ശ്രീരാഗ്, പെരിങ്ങാട് സ്വദേശി അക്ഷയ്, പൂവത്തൂർ സ്വദേശി ജിത്തു എന്നിവരാണ് പിടിയിലായത്. എക്സെെസ് സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡും ചാവക്കാട് എക്സൈസ് റേഞ്ച് സംഘവുമാണ് ഇവരെ പിടികൂടിയത്.അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് മൂന്നുപേരും പിടിയിലായത്