മഴ രൂക്ഷമായ എറിയാട്, ശ്രീനാരായണപുരം പഞ്ചായത്തുകളില്‍ ദുരന്തനിവാരണ സേനകള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാണ്. നിലവില്‍ 50 അംഗങ്ങളാണ് ദുരന്തനിവാരണ സേനയിലുള്ളത്. എറിയാട് ഗ്രാമപഞ്ചായത്തിലെ തീരപ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സൈക്ലോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ തീരപ്രദേശത്ത് അപകടാവസ്ഥയിലുണ്ടായിരുന്ന ഒരു കുടുംബത്തെ ഇന്ന് കേന്ദ്രത്തിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. ഫിഷറീസ് വകുപ്പിന്റെ കീഴില്‍ 60 അംഗ സംഘവും കോസ്റ്റല്‍ പൊലീസും തീരത്ത് സജ്ജരാണെന്ന് അധികൃതർ ഇന്ന് അറിയിച്ചു. പെരിഞ്ഞനം പഞ്ചായത്തില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ വാര്‍ഡ് തലത്തില്‍ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രളയ ദുരന്ത മേഖലകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ പതിനഞ്ചിലധികം ബോട്ടുകളും വഞ്ചികളും ഫിഷറീസ് വകുപ്പിൻ്റെ പക്കലുണ്ട്. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍ട്രോള്‍ റൂം നമ്പര്‍: 0480 2996090, കോസ്റ്റല്‍ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ :0480 2815100.