News

തൃശൂരിലെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഡിസിസി പ്രസിഡണ്ട്

Published

on

വീഴ്ച്ച സബണ്ഡിച്ച് കോൺഗ്രസിന്റെ തൃശൂരിലെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ. ഇന്ത്യയുടെ വലിയ വിജയത്തിന് കാരണം ബിജെപി സിപിഎം ലീഡാണെന്നാവർത്തിച്ച് ജോസ് വള്ളൂർ. മന്ത്രിയുടെയും, സ്ഥാനാർത്ഥിയുടെയും, എം.എൽ.എ. യുടെയും പഞ്ചായത്തിലടക്കം.ബി.ജെ.പിക്ക് ലീഡ് കിട്ടിയത് ചൂണ്ടിക്കാട്ടിയ ഡി.സി.സി.അദ്ധ്യക്ഷൻ. ഇക്കാര്യത്തിൽ ഇടതുപക്ഷം മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. മുരളീധരന്റെ പരാജയം വലിയദുഃഖമാണ്. ഇതിന്റെ പേരിൽ മുരളി പൊതുപ്രവർത്തനത്തിൽ നിന്നും മാറരുത്. അതേസമയം ഡി.സി.സി. നേതൃത്വത്തിനെതിരെയും സിറ്റിങ്ങ് എം.പി. ടി.എൻ. പ്രതാപനെതിരെയുമുള്ള പത്മജ വേണുഗോപാലിന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാകി.

Trending

Exit mobile version