Kerala

കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ജോസ് വള്ളൂർ രാജിവച്ചു.

Published

on

ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂർ രാജി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ തോൽവിയെ തുടർന്ന് ഡിസിസി ഓഫിസിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിജില്ലാ യുഡിഎഫ് ചെയർമാൻ എം.പി. വിൻസെന്‍റും രാജിവച്ചിട്ടുണ്ട്. ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എംപി വിന്‍സെന്‍റ് വ്യക്തമാക്കി. കെ.മുരളീധരന്‍റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ജോസ് വള്ളൂർ പറഞ്ഞു. തൃശ്ശൂർ ഡിഡിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി എം.പി വിൻസെന്‍റും അറിയിച്ചു

Trending

Exit mobile version