Crime

തൃശൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

Published

on

അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കൻ വീട്ടിൽ സിബി (34) ആണ് പിടിയിലായത് . കഴിഞ്ഞ ബുധനാഴ്ച ചെമ്പുക്കാവ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒറ്റക്ക് നിന്നിരുന്ന സ്കൂൾ വിദ്യാർത്ഥിനിക്ക് സമീപം ഓട്ടോ നിർത്തിയതിന് ശേഷം ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരിന്നു. ഇതിന് മുൻപും സമാനമായ കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈസ്റ്റ് എസ്.എച്ച്. ഒ പി.ലാൽകുമാർ, സബ്ബ് ഇൻസ്പെക്ടർ എസ് ഗീതുമോൾ, സീനിയർ സി.പി.ഒ എം. രതിമോൾ, സി.പി.ഒ മാരായ ഹരിഷ് കുമാർ . വി.ബി ദീപക്ക് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version