തൃക്കണായ സ്വദേശി റഷീദിന്റെ മകൻ അഫ്സലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കണായ ഗവ ജിയുപി സ്കൂളിന് പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. എളനാട് സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയാണ് അഫ്സല്‍. വെള്ളിയാഴ്ച ഉച്ചയോടെയാണ് അഫ്സല്‍ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പഴയന്നൂര്‍ പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികൾ സ്വീകരിച്ചു.