കട്ടിലപൂവം സ്വദേശി കോട്ടപ്പടി വീട്ടിൽ ജോർജിൻ്റെ കൈയ്യിൽ നിന്നാണ് 5,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. അയ്യന്തോൾ ചുങ്കത്ത് വച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ. ഇയാളുടെ വീട്ടിൽ നിന്ന് നോട്ടടിക്കുന്നതിനുള്ള പ്രിൻ്റർ കണ്ടെത്തി. നൂറിൻ്റെയും അൻപതിൻ്റെയും നോട്ടുകളാണ് ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്