വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരണമടഞ്ഞ വടക്കാഞ്ചേരി സ്വദേശി യൂസഫിന്‍റെ (46) മൃതദേഹം പോസ്റ്റുമാർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത സംഭവത്തിലായിരുന്നു സസ്പെൻഷൻ. സംഭവം വിവാധമായതിനെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടിരിന്നു. സംഭവം അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം ഡോക്ടർ കുറ്റക്കാരനല്ലെന്നു കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡോക്ടരുടെ സസ്പെൻഷൻ പിൻവലിച്ചത്. ഡോ : പി ജെ ജേക്കബ് ഇന്ന് രാവിലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാള്‍ ഡോ: ബി.ഷീലക്ക് മുൻപിൽ ഹാജരായി ജോലിക്ക് തിരികെ കയറി. തൃശ്ശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗത്തിലെ ജനകീയനായ ഡോക്ടർ ആണ് ഡോ : പി ജെ ജേക്കബ്.