രോഗികൾക്ക് ഡോക്ടർ കുറിച്ചു കൊടുക്കുന്ന പകുതി മരുന്ന് പോലും മെഡിക്കൽ കോളേജ് ഫാർമസയിൽ ലഭിക്കുന്നില്ല. ഹൃദ്രോഗികളും പക്ഷാകാതം വന്നവരുമൊക്കെ കഴിക്കുന്ന വില കുറവുള്ള ആസ്പിരിൻ പോലും ലഭ്യമല്ല.ഗർഭിണികൾ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകൾ, അപസ്മാര രോഗികൾ കഴിക്കുന്ന എപ്റ്റോയിൻ, ആൻ്റിബയോട്ടിക്കുകൾ, രക്തസമ്മർദത്തിന് ഉപയോഗിക്കുന്ന ടെൽമസാൻഡ്, പ്രമേഹ മരുന്നുകൾ എന്നിവക്കെല്ലാം കടുത്ത ക്ഷാമമാണ്. രോഗികൾ ഫാർമസയിൽ എത്തുമ്പോൾ പുറത്തു നിന്ന് വാങ്ങാൻ ആണ് പറയുന്നത്.