തൃശ്ശൂർ, പൂത്തോൾ പി ടി കോട്വേഴ്സ് റോഡിലുള്ള വീട്ടിലെത്തിയാണ് എം പി ആദരിച്ചത്. ലോകത്തിലെ188 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളുമായി മത്സരിച്ച് വ്യക്തിഗത സ്വർണ്ണം നേടിയ നിഹാൽ സരിന് എം. പി ആശംസ അർപ്പിച്ചു. തൃശൂരിനും, കേരളത്തിനും, രാജ്യത്തിനും നിഹാൽ സരിൻ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള എൻ.ജി.ഒ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ. നാരായണൻ, എ എ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു. നിഹാലിന്റെ പിതാവ് ഡോ :എ സരിൻ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ത്വക്ക് രോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറും .മാതാവ് ഷിജിൻ സരിൻ മെഡിക്കൽ കോളേജ് മാനസിക രോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്.