മുനിസിപ്പല്‍ സ്റ്റാന്‍റ് മുതല്‍ ശക്തന്‍ വരെ ജൂലൈ 14 മുതല്‍ റെഡ്സോണ്‍ ആയി പ്രഖ്യാപികുമെന്ന് മേയര്‍ എം കെ വർഗ്ഗിസ് അറിയിച്ചു. തൃശൂരിന്‍റെ മാതൃക റോഡ് ആയി മാറ്റുന്നതിന് തൃശൂര്‍ മുനിസിപ്പല്‍ സ്റ്റാന്‍റ് ജയ ബേക്കറി മുതല്‍ ശക്തന്‍ സ്റ്റാന്‍റ് വരെയുള്ള വഴിയോര കച്ചവടക്കാരെ കോര്‍പ്പറേഷന്‍ ശക്തനില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്ക് ജൂലൈ 14, 15 തീയതികളില്‍ മാറ്റുന്നതാണ്. പുതിയ ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി വിവിധ കലാസാസംക്കാരിക പരിപാടികള്‍ ജൂലൈ 16 മുതല്‍ നടത്തുമെന്ന് ആലോചനായോഗത്തില്‍ മേയര്‍ അറിയിച്ചു.