സംഭവത്തിൽ തിരുവനന്തപുരം വാമനപുരം സ്വദേശി റെജി കുമാറിനെ (44) പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കണ്ണമ്പ്ര സ്വദേശി തരൂർ പ്രകാശനെ(45) ആണ് ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ രാത്രി പണം പങ്കിട്ട് മദ്യം വാങ്ങി കഴിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് കൊലപാതക ശ്രമം. കെട്ടിട നിർമാണ തൊഴിലാളികളാണ് ഇരുവരും പ്രകാശനെ ഇയാൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. കഴുത്തിന് ഗുരുതര പരിക്കേറ്റ പ്രകാശനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും, പിന്നീട് മെഡിക്കൽ കോളേജിലേക്കും വിദഗ്ധ ചികിത്സക്കായി മാറ്റി