ഷാർജയിൽ മലയാളി യുവതി വില്ലയിലെ കുളിമുറിയിൽ വെള്ളത്തിൽ നിന്നും ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറേ കൊല്ലം ഇലങ്ക ത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്.തൃശ്ശൂർ അയ്യന്തോൾ സ്വദേശിനിയായ നീതു എഞ്ചിനീയറായിരുന്നു. ഭർത്താവ് വിശാഖും എഞ്ചിനീയറാണ്. നിവിഷ് കൃഷ്ണ മകനാണ്.