തൃശൂർ പാലപ്പള്ളി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി. 25ഓളം ആനകളാണ് റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ ടാപ്പിങ് നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടാന ഇറങ്ങുന്ന സ്ഥലമാണെങ്കിലും ഇത്രയധികം ആനകൾ ഒരുമിച്ചെത്തുന്നത് അപൂർവമാണ്.
രണ്ട് ദിവസമായി കാട്ടാനകളുടെ സാന്നിധ്യം ഈ തോട്ടങ്ങളിലുണ്ട്. ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവ കാട്ടിലേക്ക് തന്നെ തിരികെപ്പോകുമെന്നായിരുന്നു മറുപടി. റബ്ബർ ടാപ്പങിനായി രാവിലെ 10ലേറെ തൊഴിലാളികളാണ് എത്തിയത്. കാട്ടാനക്കൂട്ടം കാരണം ടാപ്പിങ് നടത്താന്‍ കഴിഞ്ഞില്ല. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ പുറപ്പെട്ടിട്ടുണ്ട്.